'അമൃതയുടെ വിവാഹമാണ് നാളെ, അവ‍ര്‍ മുന്നിൽ നിന്ന് നടത്തേണ്ട മംഗള ക‍ര്‍മ്മമായിരുന്നു' കുറിപ്പുമായി വിഡി സതീശൻ

Published : Apr 02, 2024, 06:32 PM IST
'അമൃതയുടെ വിവാഹമാണ് നാളെ, അവ‍ര്‍ മുന്നിൽ നിന്ന് നടത്തേണ്ട മംഗള ക‍ര്‍മ്മമായിരുന്നു' കുറിപ്പുമായി വിഡി സതീശൻ

Synopsis

കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ‍ര്‍ശനം ഉന്നയിച്ചു.

കണ്ണൂര്‍: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ വിവരം പങ്കുവച്ച് വിഡി സതീശൻ. ശരത് ലാലിന്റെ സഹോദരി  അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ‍ര്‍ശനം ഉന്നയിച്ചു.

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപി‍എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

വിഡി സതീശന്റെ കുറിപ്പിങ്ങനെ...

ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപിഎമ്മാണ്.  മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല... അമൃത; നേരിട്ട്  അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ.  നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ... വരും നാളുകളെല്ലാം നൻമയും സന്തോഷവും നിറഞ്ഞതാകട്ടെ... പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ.

2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കലപ്പെടുത്തിയത്. കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.

'ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു', വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം