വിജിലൻസ് മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴയിൽ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്.
- Home
- News
- Kerala News
- Malayalam News live: ഓപ്പറേഷൻ ബാർ കോഡ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി പട്ടിക കണ്ടെത്തി വിജിലൻസ്, ബാറുകളിലും എക്സൈസ് ഓഫീസുകളിലും ക്രമക്കേട്
Malayalam News live: ഓപ്പറേഷൻ ബാർ കോഡ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി പട്ടിക കണ്ടെത്തി വിജിലൻസ്, ബാറുകളിലും എക്സൈസ് ഓഫീസുകളിലും ക്രമക്കേട്

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദിണ്ഡിഗൽ മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും പത്താം പ്രതി ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Malayalam News live:ഓപ്പറേഷൻ ബാർ കോഡ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി പട്ടിക കണ്ടെത്തി വിജിലൻസ്, ബാറുകളിലും എക്സൈസ് ഓഫീസുകളിലും ക്രമക്കേട്
Malayalam News live:യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ
പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവർ പിടിയിൽ. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്.
Malayalam News live:പെരിന്തൽമണ്ണ ദൃശ്യ വധക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി, തെരച്ചിൽ തുടർന്ന് പൊലീസ്
മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പിന്നീട് ചുറ്റുമതിൽ ചാടി പുറത്ത് എത്തിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
Malayalam News live:ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്; 'കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണം'
രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മേയർ വിവി രാജേഷിൻ്റെ പ്രതികരണം.
Malayalam News live:കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു
ബാലുശ്ശേരിയിൽ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. . ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്.
Malayalam News live:മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Malayalam News live:ശബരിമല സ്വർണക്കൊള്ള - `സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു', എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് വിജയകുമാറിന്റെ മൊഴി
ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടെന്നാണ് വിജയകുമാറിന്റെ മൊഴി. റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Malayalam News live:ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
93ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.
Malayalam News live:ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് സമർപ്പിക്കും; ദിണ്ഡിഗൽ മണിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദിണ്ഡിഗൽ മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.