
കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ (IX 471) വിമാനമാണ് 9 മണിക്കൂർ വൈകുമെന്നറിയിച്ചത്. രാവിലെ 10.45 ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. വിമാനം വൈകിയതോടെ വയോധികരും കുട്ടികളുമുൾപ്പടെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യാത്ര വൈകിയത് റണ്‍വേ അറ്റകുറ്റപണി കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam