കേരള ഫിഷറീസ് സര്‍വകലാശാലയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അസിസ്റ്റന്‍റ് ലൈബ്രേറിയനെ സസ്പെന്‍റ് ചെയ്തു

By Web TeamFirst Published Dec 29, 2021, 6:31 AM IST
Highlights

ഫിഷറീസ് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ഒന്നാം നിലയിലെ മുറിയിലേക്ക് അസിസന്‍റ് ലൈബ്രേറിയനായ വി എസ് കുഞ്ഞുമുഹമ്മദ് യുവതിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് പീഡിനത്തിന് ശ്രമിച്ചു. 

കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാലയില്‍ (KUFOS) ഇന്റേണ്‍ഷിപ്പിനെത്തിയ യുവതിയെ ലൈംഗികമായി പീഡീപ്പിക്കാന്‍ ശ്രമം. ആഭ്യന്തര അന്വേഷണ സമിതിയുടെ അന്വേഷണത്തെ തുടര്‍ന്ന് അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ വി എസ്  കുഞ്ഞുമുഹമ്മദിനെ സര്‍വകലാശാല  സസ്പെന്‍റ് ചെയ്തു. സര്‍വകലാശാല അറിയാതെയാണ് ഇന്‍റേണ്‍ഷിപ്പിന് യുവതിയെ നിയോഗിച്ചതെന്നും ഇക്കാര്യത്തിലും കുഞ്ഞുമുഹമ്മദിനെതിരെ നടപടി സ്വീകരിക്കുമെന്നും രജിസട്രാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം. ഫിഷറീസ് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ഒന്നാം നിലയിലെ മുറിയിലേക്ക് അസിസന്‍റ് ലൈബ്രേറിയനായ വി എസ് കുഞ്ഞുമുഹമ്മദ് യുവതിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് പീഡിനത്തിന് ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ ഇയാള്‍ മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. പിന്നീട് തിരിച്ചെത്തി മുറി തുറന്നതോടെ നിലവിളിച്ചു കൊണ്ട് താന്‍ പുറത്തേക്ക് ഓടുകയായിരന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഡോക്ടര്‍ എസ് ശ്യാമ അധ്യക്ഷയായ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍റ് ചെയ്തതെന്ന് കുഫോസ് രജിസട്രാര്‍ എം ബി മനോജ്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയെ ഇന‍്റേണ്‍ഷിപ്പിനെടുത്ത കാര്യം കുഞ്ഞുമുഹമ്മദ് അധികൃതരെ അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെ ലൈബ്രറി വകുപ്പിലെ ഒരു ഉദ്യോഗസ്ഥ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്ന് കാട്ടി കുഞ്ഞുമുഹമ്മദ് പനങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

click me!