
തൃശ്ശൂര്‍: ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന തുരുത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം തുടരുന്നു. ആന പുഴയില്‍ അകപ്പെട്ടിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. ഇവിടെ നിന്ന് കയറാനുള്ള ശ്രമത്തിലാണ് ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആനയ്ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടം ഒഴുക്ക് കൂടിയ സ്ഥലമായതിനാല്‍ കാട്ടിലേക്ക് കടക്കാന്‍ ആനയ്ക്ക് പ്രയാസമാകും. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം പ്രദേശത്തുണ്ട്. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ട്.
അതിതീവ്രമഴ തുടരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്‌ഇബിയുടെ വലിയ ഡാമുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
മീങ്കര ഡാമിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററാണ്.
പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ ഇന്ന് തുറക്കും. പോത്തുണ്ടി , കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകൾ ആണ് 12 മണിയോടെ തുറക്കുക. പോത്തുണ്ടിപ്പുഴ, , കുന്തിപ്പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 35 സെന്റീമീറ്റർ വിതം ഉയർത്തും. ഡാമിലേക്ക് നീരോഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിറപ്പ് ക്രമീകരിക്കാൻ ആണ് നടപടി.