സംസ്ഥാനത്തെ നായകളുടെ കടിയേറ്റുള്ള മരണം വിദഗ്ദ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Published : Aug 26, 2022, 07:14 PM IST
സംസ്ഥാനത്തെ നായകളുടെ കടിയേറ്റുള്ള മരണം വിദഗ്ദ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Synopsis

ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്.

തിരുവനന്തപുരം: നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.   ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 

അഗളിയിൽ തെരുവ് നായ ആക്രമണം: സ്കൂൾ കുട്ടികൾ അടക്കം നാല് പേര്‍ക്ക് കടിയേറ്റു

പാലക്കാട്: അഗളി ഗൂളിക്കടവിൽ തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നാല് പേർക്ക് കടിയേറ്റു. അഗളി ജിവിഎച്എസ്എസിലെ രണ്ട് വിദ്യാർത്ഥികൾ, ചിറ്റൂർ, അഗളി സ്വദേശികൾ എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരേയും കോട്ടത്തറി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയും വാക്സീനും സീറവും നൽകിയ ശേഷം വിട്ടയച്ചു. 

തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തരേന്ത്യൻ സംഘം കേരളം വിട്ടു 

തിരുവനന്തപുരം: തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തരേന്ത്യൻ സംഘം കേരളം വിട്ടു. പൊലീസ് അന്വേഷണം ശക്തമാക്കിയെന്ന് പറയുന്നതിനിടെയാണ് ഓട്ടോയിലും കാറിലും ട്രെനിനിലുമായി സംഘം നാട്ടിലേക്ക് കടന്നത്. പൊലീസിനെ പോലും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിവർ മണിക്കൂറോളം മൂക്കിന് തുമ്പിലുണ്ടായിട്ടും പിടികൂടാൻ കഴിയാത്തത് ഗുരുതര വീഴ്ചയായി.

കഴിഞ്ഞ മാസമാണ് ഓണക്കാലത്ത് വൻ മോഷണ പദ്ധഥിയുമായി ഉത്തരേന്ത്യൻ സംഘം തലസ്ഥാനത്തെത്തിയത്. പുതപ്പ് വിൽപ്പനയ്ക്കെന്ന വ്യാജേന സ്കൂട്ടറിൽ കറങ്ങി നടന്ന് സംഘം തുമ്പയിൽ ഈ മാസം 7ന് മോഷണം നടത്തി. പക്ഷെ ഒരു തുമ്പും മോഷ്ടാക്കളെ കുറിച്ച് പൊലീസിന് ലഭിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ച ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ഒരു വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഘം തോക്ക് ചൂണ്ടി നഗരത്തിൽ പരിഭ്രാന്തി പരത്തിയിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല. അന്നേ ദിവസം ഒന്നരയോടെ ഫോർട്ടില്‍ മോഷണം നടത്തിയതായി കണ്ടെത്തി. മറ്റ് സ്റ്റേഷനുകളിലേക്ക് ഈ വിവരം കൈമാറുന്നതിൽ വീഴ്ചവരുത്തി. 

ഇടപ്പഴഞ്ഞിയിൽ നാട്ടാകാരനെതോക്കു ചൂണ്ടിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് പൊലീസിനെയും തോക്കു ചൂണ്ടി രണ്ടുമണിയോടെ രക്ഷപ്പെട്ടു. പൊലീസ് നഗരം മുഴുവൻ വലവിരിച്ചെന്ന് പറയുമ്പോഴാണ് സ്കൂട്ടർ പിഎംജി പൊലിസ് ക്വാർട്ടേഴ്സിന് സമീപം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ ഓട്ടോ പിടിച്ച് വഞ്ചിയൂരിലെ വാടക വീട്ടിലെത്തിയത്. മുഖ്യപ്രതിയായ മോനിഷ് ഭാര്യക്കും കൂട്ടുപ്രതിക്കുമൊപ്പം വീണ്ടും ഓട്ടോ പിടിച്ച് തമ്പാനൂരിലെത്തി. ഇവിടെ നിന്നും കാറിൽ കൊല്ലെത്തി ട്രെയിൽ കയറി ഉത്തർപ്രദേശിലേക്ക് പോയി. റെയിൽപൊലീസോ, മറ്റ് കൊല്ലം പൊലീസിനോ ഒന്നും ചെയ്യാനായില്ല.പൊലീസിൻെറ കണ്‍ മുന്നിൽ നിന്നും രക്ഷപ്പെട്ടത് വൻ മോഷണസംഘം. ഇവർക്കൊപ്പമെത്തിയ മറ്റുള്ളവർ ഇപ്പോഴും തലസ്ഥാനത്തുണ്ടോയെന്ന് പൊലും പൊലീസിന് ഇപ്പോഴും അറിയില്ല.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത