ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

Published : Feb 01, 2023, 06:50 PM ISTUpdated : Feb 01, 2023, 06:51 PM IST
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

Synopsis

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണമാണ് സൈബി ജോസിനെതിരെ നിലവിലുള്ളത്. സൈബി ജോസിന് ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട്  സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐപിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

 

PREV
click me!

Recommended Stories

ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ്; 'പി ടിയാണ് ഞങ്ങളുടെ ഹീറോ, നീതിക്കൊപ്പം നിന്ന വഴികാട്ടി'