
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ മേഖലയിലെ നാവിഗേഷൻ സെന്റർ ഓഫ് എകസലൻസ് ആയ അനന്ദ് ടെക്നോളജീസ് ലിമിറ്റഡ് (എടിഎൽ) കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 25 ന് തിരുവനന്തപുരം മേനംകുളം കിൻഫ്രാ പാർക്കിൽ വച്ച് രാവിലെ 9.30 ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി നാരായണൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരത്തെ ഏവിയോണിക്സ് വികസനത്തിലൂടെ ഐഎസ്ആർഒയെ പിന്തുണയ്ക്കുന്നതിൽ ‘എ ടി എൽ’ ന്റെ പങ്കിനെ ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിനന്ദിച്ചു.
എടിഎൽ ചെയർമാനും എംഡിയുമായ ഡോ. ശുഭറാവു പവലുരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകളിൽ എടിഎല്ലിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സംഭാവനകൾ വിശദീകരിച്ചു. കൃത്യതയുള്ള നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ‘എ ടി എൽ’ ന്റെ സാങ്കേതിക കാഴ്ചപ്പാടും തന്ത്രപരമായ പ്രാധാന്യത്തെ പറ്റി അനുരൂപ് പവലുരി(മാനേജിംഗ് ഡയറക്ടർ, എടിഎൽ), പോൾ പാണ്ഡ്യൻ (ഡയറക്ടർ, നാവിഗേഷൻ, എടിഎൽ) എന്നിവർ വിശദീകരിച്ചു.
പുതിയ കേന്ദ്രം ഇന്ത്യയുടെ ഭാവി ബഹിരാകാശ, പ്രതിരോധ നാവിഗേഷൻ ആവശ്യങ്ങൾക്ക് ഗണ്യമായ പിന്തുണ നൽകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധമേഖലാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam