ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നതിനെതിരായ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

Published : May 10, 2022, 04:10 PM IST
 ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നതിനെതിരായ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

Synopsis

ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിംഗ് റൂഫ് നിര്‍മ്മിക്കും. ആവശ്യമുള്ളപ്പോൾ മാത്രമായിരിക്കും ഈ മേൽക്കൂര ഉപയോഗിക്കുക.

തിരുവനന്തപുരം:  ദേവസ്വം ബോർഡിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണം ശക്തമായി നടക്കുന്നുണ്ടെന്നും ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ സർക്കാരെടുക്കുന്നു എന്ന് അപവാദം പ്രചരിപ്പിക്കുകയാണെന്നും അനന്തഗോപൻ വ്യക്തമാക്കി. 

കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ ബോർഡിന് 140 കോടി രൂപ നൽകിയെങ്കിലും ഭക്തരിൽ തെറ്റിദ്ധാരണ പടര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കാനുളള ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ അൻപതോളം  ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വന്തം വരുമാനം കൊണ്ട് പ്രവ‍ര്‍ത്തിക്കാനുള്ള ശേഷിയുള്ളത് മറ്റുള്ളവയെ ദേവസ്വം ബോർഡാണ്  നിലനിർത്തുന്നത്. 

ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിംഗ് റൂഫ് നിര്‍മ്മിക്കും. ആവശ്യമുള്ളപ്പോൾ മാത്രമായിരിക്കും ഈ മേൽക്കൂര ഉപയോഗിക്കുക.  ഫോൾഡിംഗ റൂഫ് നി‍ര്‍മ്മാണത്തിനായി 53 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ ചെലവ് വഹിക്കാമെന്ന് ഒരു സ്വകാര്യ കമ്പനി അറിയിച്ചിട്ടുണ്ട്. 

ദേവസ്വം മരാമത്ത്, നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ  പെരിനാട് വില്ലേജ്  പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചേക്കുമെന്ന വാ‍ര്‍ത്തകൾ  ആശങ്കയുണ്ടാക്കുന്നതാണ്. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചാൽ ശബരിമലയിലെ നി‍ര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന നിലയുണ്ടാവും. ശബരിമല വെർച്വൽ ക്യു നടത്തിപ്പ് ബോർഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധിയിൽ സർക്കാരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ തീരുമാനിക്കേണ്ടത് സ‍ര്‍ക്കാരാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് വ്യക്തമാക്കി.  

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ