
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരലടയാളം പതിപ്പിക്കാൻ രോഗികൾ ബുദ്ധിമുട്ടേണ്ട എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കിടപ്പു രോഗികളുടെ കാര്യം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാൽ മതി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
കിടപ്പ് രോഗികളുടെ ബന്ധുക്കൾ ആശുപത്രിയിൽ സത്യവാങ്മൂലം നൽകിയാൽ മതി. കൂടുതൽ മെഷീനുകളും ജീവനക്കാരെയും ഇതിനായി നിയോഗിച്ചതായി മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇതിനായി നിർദേശം നൽകി. എല്ലാ ഇടങ്ങളിലും നടപ്പാക്കി തുടങ്ങി. ഡയാലിസിസ് ചികിത്സയിലുള്ള ഉൾപ്പടെയുള്ള രോഗികളെ വിരൽ പതിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തിൽ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നാഷണല്‍ ട്രാന്‍സാക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങൾ വന്നത്തോടെയാണ് കൈവിരൽ പതിപ്പിക്കേണ്ടത് നിർബന്ധമായത് എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇൻഷുറൻസിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്ക്കാരം എന്നാണ് അധികൃതര്‍ നല്‍കിയിരുന്ന ന്യായീകരണം.
കഴിഞ്ഞ 3 ദിവസമായി സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികൾ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. നേരത്തെ രോഗിയുടെ ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണികൂറിനകം രോഗി ഇൻഷുറൻസിനായി ഹെൽത്ത് കാർഡ് പതിപ്പിക്കണം എന്നാണ് ചട്ടം.വളരെ അകലെയുള്ള വാർഡുകളിൽ നിന്ന് രോഗികളെയും കൊണ്ട് വന്ന് കൗണ്ടറിൽ എങ്ങിനെ ക്യൂ നിൽക്കുമെന്നാണ് ചോദ്യം ഉയര്‍ന്നത്.
Read Also: കാരുണ്യയില്‍ ആനുകൂല്യത്തിന് പുതിയ നിബന്ധന: രോഗി നേരിട്ട് ആശുപത്രിയിലെത്തി വിരലടയാളം പതിപ്പിക്കണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam