അനീഷ്യയുടെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

Published : Mar 20, 2024, 08:34 PM IST
അനീഷ്യയുടെ ആത്മഹത്യ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

Synopsis

അനീഷ്യ മരിക്കുന്നതിന് മുമ്പ് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്നും ജോലി സ്ഥലത്ത് സമ്മര്‍ദ്ധമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും  ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 

കൊല്ലം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനീഷ്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടിചേര്‍ത്ത് ക്രൈംബ്രാഞ്ച്. ലോക്കല്‍ പൊലീസ് എടുത്ത കേസില്‍ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തത്. അനീഷ്യ മരിക്കുന്നതിന് മുമ്പ് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്നും ജോലി സ്ഥലത്ത് സമ്മര്‍ദ്ധമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും  ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 

അനീഷ്യ മരിച്ച് അന്‍പതിലേറെ ദിവസമായിട്ടും ഇതുവരെയും പൊലീസ് മറ്റു വകുപ്പുകള്‍ ചുമത്തുകയോ മരണക്കുറിപ്പില്‍ പരാമര്‍ശിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ മനഃപൂര്‍വം മകളെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ഇന്നാണ് ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് പരവൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്