അങ്കണവാടിയില്‍ സമൂഹ്യവിരുദ്ധരുടെ അതിക്രമം; ചെടിച്ചട്ടികൾ തല്ലിയുടച്ചു, മണ്ണ് വാരി വരാന്തയിൽ വിതറി

Published : Jul 09, 2025, 08:08 AM IST
Anganvadi vandalism

Synopsis

കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്.

ഹരിപ്പാട്: ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് കഴിഞ്ഞ ദിവസം സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും ചെയ്തു. കൂടാതെ, ചെടിച്ചട്ടിയിലെ മണ്ണുവാരി വരാന്തയിലും വിതറി. ഗ്രാമ പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'