
കോഴിക്കോട്: കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്േകാട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയിൽ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.ഇന്ന് രാവിലെ അങ്കണവാടി തുറക്കാനെത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്ന് വീണത് കണ്ടത്. കെട്ടിടത്തിന്‍റെ കാലപഴക്കം സംബന്ധിച്ച് കോര്‍പ്പറേഷനെ അങ്കണവാടിയിലെ അധ്യാപകര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
അങ്കണവാടിയില്‍ കുട്ടികള്‍ ഇരിക്കുന്ന ഹാളിലെ കോണ്‍ക്രീറ്റ് പാളികളാണ് അടര്‍ന്നുവീണത്. 2012ലാണ് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തത്. കുട്ടികള്‍ അങ്കണവാടിയിലെത്തുന്നതിന് മുമ്പാണ് അപകടമുണ്ടായത്. 15 കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam