
തൃശ്ശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര എംഎൽഎ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ തീരുമാനമെടുത്ത 2019 ജൂലൈ 11 ലെ യോഗത്തിന്‍റെ മിനുട്സ് ആണ് നശിപ്പിക്കപ്പെട്ടതെന്നാണ് അനില്‍ അക്കരയുടെ ആരോപണം.
യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു. നിലവിൽ നിർമ്മാണം നടത്തുന്നത് റെഡ് ക്രസന്‍റോ യൂണിടാക്കോ അല്ലെന്നും ഹാബിറ്റാറ്റിനെ മറയാക്കി സെയിൻ വെഞ്ചേഴ്സിന്‍റെ കീഴിലുള്ള മറ്റൊരു കമ്പനിയാമെന്നും അനിൽ അക്കര പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ രേഖകൾ നൽകുമെന്നാണ് വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam