
തൃശ്ശൂര്‍: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായി അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്‍റെ തെളിവുകള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടും.
ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് ഉച്ചക്ക് 12 മണി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം അനിൽ അക്കര ആരോപണവുമായി രംഗത്ത് വന്നത്..
ഇന്ന് 12 മണിക്ക് തൃശ്ശൂർ ഡിസിസിയിൽ വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.
അതിനിടെ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ഇന്നലെയാണ് സിബിഐ കോടതി ശിവശങ്കറിന്‍റെ ജാമ്യം തള്ളിയത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം.
Read More : മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു, പൊലീസ് കണ്ടെത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam