'താൻ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശ്'; അനില്‍ അക്കര

By Web TeamFirst Published Sep 25, 2020, 8:52 PM IST
Highlights

അനിൽ അക്കര എംഎൽഎ, മലയാള വേദി പ്രവർത്തകനായ ജോർജ് വട്ടകുളം അടക്കമുളളവർ അന്വേഷണമാവശ്യപ്പെട്ട് സിബിആഐക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു. ഇവരിൽ നിന്ന് പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്തത്.

തിരുവനന്തപുരം: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം ശിവശങ്കരനും യുവി ജോസിനും ഏറ്റ തിരിച്ചടിയെന്ന് അനില്‍ അക്കര എംഎല്‍എ. താന്‍ സാത്താന്‍റെ സന്തതിയല്ല, പിണറായിക്ക് മുമ്പിലുള്ള കുരിശാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ആരോപിക്കുന്നു. അങ്ങനെയെങ്കില്‍  വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേയെന്നും അനില്‍ അക്കര ചോദിച്ചു. മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനില്‍ അക്കരയുടെ വിമര്‍ശനം.

അനിൽ അക്കര എംഎൽഎ, മലയാള വേദി പ്രവർത്തകനായ ജോർജ് വട്ടകുളം അടക്കമുളളവർ അന്വേഷണമാവശ്യപ്പെട്ട് സിബിആഐക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു. ഇവരിൽ നിന്ന് പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്തത്. ഫോറിൻ കോൺട്രിബ്യഷൻ റെഗുലേഷൻ ആക്ട് സെക്ഷൻ 35 പ്രകാരമാണ് കേസ്. വിദേശസഹായം സ്വീകരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ അറിയണം, അനുവാദമുണ്ടാകണം തുടങ്ങിയ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് കുറ്റം.

 പ്രഥമ വിവര റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ നേരിട്ട് കക്ഷിയാക്കിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിലും മറുപടി പറയേണ്ടതായിവരും. ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ വടക്കാഞ്ചേരിയിൽ പാവപ്പെട്ടവർക്കായി വീടു നി‍ർമിക്കുന്നതിന് യുഎഇ യിലെ സന്നദ്ധ സംഘടനയായ റെഡ‍് ക്രസന്‍റിൽ നിന്ന് ധനസഹായം സ്വീകരിച്ചതാണ് കേസിനാധാരം. ഇക്കാര്യത്തിൽ റെഡ് ക്രസന്‍റും ലൈഫ് മിഷനുമായുണ്ടാക്കിയ കരാർ 2010 ലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന് വിരുദ്ധമാണ് എന്നാണ് കണ്ടെത്തൽ. കരാ‍ർ ഇടപാടും അതിലെ അഴിമതി ആരോപണവും ഒരു കോടിയ്ക്ക് മുകളിലായതിനാൽ സംസ്ഥാന സർക്കാരിന്‍റെ അനുവാദമില്ലാതെ തന്നെ കേസെടുക്കാം എന്ന വ്യവസ്ഥയിലാണ് സിബിഐയുടെ നടപടി. 
 

click me!