'തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ഇല്ല'; ഉത്തരവാദിത്തം മുല്ലപ്പള്ളിക്കെന്ന് അനില്‍ അക്കര

By Web TeamFirst Published Jul 23, 2019, 1:40 PM IST
Highlights

ടി എന്‍ പ്രതാപനായിരുന്നു തൃശൂര്‍ ഡിസിസി പ്രസിഡന്‍റ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപന്‍ എംപിയായി.

തൃശൂര്‍: മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്‍റില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര. ഡിസിസി പ്രസിഡന്‍റില്ലെങ്കില്‍ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്‍റിനെ നിയമിക്കാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്‍റായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി എന്‍ പ്രതാപനായിരുന്നു തൃശൂര്‍ ഡിസിസി പ്രസിഡന്‍റ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപന്‍ എംപിയായി. 
യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡിസിസി പ്രസിഡന്‍റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ജില്ലയിലെ സംഘടനാപ്രവര്‍ത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡിസിസി പ്രസിഡന്‍റിനെ നിയമിക്കാന്‍ കഴിയില്ലല്ലോ എന്നും സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

click me!