
കണ്ണൂരിലെ വൈദേകം ആയുര്‍വ്വേദ വില്ലേജ് വിഷയത്തില്‍ ഇ പി ജയരാജനും പി ജയരാജനും നേര്‍ക്ക് നേരെ ഏറ്റുമുട്ടുമ്പോള്‍ കേരളത്തിലെ സി പി എം നേതാക്കളുടെ സാമ്പത്തിക ശ്രോതസുകളെ കുറിച്ച് അന്വേഷണം നടത്താന്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ജനുവരി ഒന്നു മുതലാണ് അനില്‍ അക്കര ഈ വിഷയത്തില്‍ അന്വേഷണം നടത്തുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മൗനത്തിലാണെന്നും അതിനാലാണ് അന്വേഷണമെന്നും പറഞ്ഞുകൊണ്ടാണ് അനില്‍ അക്കര തന്‍റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
അന്വേഷണത്തിലേക്കായി ജനങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിനായി തന്‍റെ ഇമേയില്‍ ഐഡിയും വാട്സാപ്പ് നമ്പറും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം ഇപിയുടെ സമ്പത്ത് പിബി അന്വേഷിക്കും അപ്പോള്‍ പിണറായിയുടെ സമ്പത്ത് ആരെന്വേഷിക്കും എന്ന് അനില്‍ അക്കര തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഎം നേതാക്കളുടെ സ്വത്ത് വിവരം തേടി അദ്ദേഹം പോസ്റ്റിട്ടത്.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.
ഇ ഡി ഉൾപെടെ കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളൊക്കെ
മൗനത്തിലാണ്.
വൈദികം ഉൾപെടെയുള്ള
സി പിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്
ഒരന്വേഷണം നടത്തിയാലോ? 😄
ജനുവരി ഒന്ന് മുതൽ ആരംഭിക്കും
അറിയാവുന്ന വിവരങ്ങൾ പങ്കുവെയ്ക്കണം.
വിവരം രഹസ്യമായി സൂക്ഷിക്കും.
anilakkara100@gmail.com
'അറിയാവുന്ന വിവരം ഇ മെയിൽ വഴിയും 9387103702 വാട്സ്ആപ് വഴിയും നൽകണം ' എന്ന കമന്‍റിലും അദ്ദേഹം ആവശ്യപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയേക്കും? ഒഴിയാൻ സന്നദ്ധത അറിയിച്ചെന്ന് സൂചന
കൂടുതല്‍ വായനയ്ക്ക്: 'ഇ പിയേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, കോടികളുടെ നിക്ഷേപമൊന്നും അവര്‍ക്കില്ല'
കൂടുതല്‍ വായനയ്ക്ക്: ഇ പി ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam