
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സതീശൻ്റേത് കള്ളപ്പണം വെളുപ്പിക്കലും പിടിച്ചുപറിയുമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂരിൽ മാത്രമല്ല, മറ്റ് സഹകരണ സംഘങ്ങളിലും തട്ടിപ്പ് നടന്നു. സതീശനും വിജയനും വിളപ്പായ സ്വദേശിനിയിൽ നിന്നും 35 ലക്ഷം പിടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിലെത്തിയും വധഭീഷണി നടത്തിയെന്നും അനിൽ അക്കര പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം കൊഴുക്കുന്നതിനിടെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ അക്കര.
150 നിടയിൽ ലോൺ ടേക്കോവറുകൾ സതീശൻ നടത്തിയിട്ടുണ്ട്. ഇതിൻ്റെ തുക 500 കോടി കവിയും. ഇത് ടേക്ക് ഓവറല്ല, കൊള്ളയാണ്. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി പദയാത്ര നടത്തുകയല്ല വേണ്ടത്. ഇരകളെ സഹായിക്കലാണ് ചെയ്യേണ്ടത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീശനെ സഹായിക്കുകയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. ജില്ലാ സഹകരണ ബാങ്കിൻ്റെ മുണ്ടൂർ ബ്രാഞ്ചിൽ നിന്ന് പെരിങ്ങണ്ടൂർ ബ്രാഞ്ചിലേക്കാണ് ലോൺ മാറ്റിയതെന്നും അനിൽ അക്കര പറഞ്ഞു.
'പാർട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖം': എംവി ഗോവിന്ദൻ
കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ലെന്ന് കെ മരളീധരൻ എംപി പ്രതികരിച്ചിരുന്നു. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരിൽ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്‌തീൻ വരെയേ എത്തു. അതിനു മുമ്പേ അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂർ വെച്ച് തൃശൂർ സീറ്റ് പിടിക്കാമെന്നു ബി ജെ പി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാൽ മതിയെന്നും കെ മുരളീധരൻ പറഞ്ഞു.
https://www.youtube.com/watch?v=jJKUVEXugJ8
https://www.youtube.com/watch?v=Ko18SgceYX8