
തൃശ്ശൂർ: മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടതില്ലെന്ന തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നിരാഹാര സമരം നടത്തു. ടിഎന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎൽഎയും ഇന്ന് രാവിലെ പത്ത് മുതല് 24 മണിക്കൂര് നിരാഹാരസമരം നടത്തും.
ഇരുവരും ക്വാറന്റീനിൽ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരം നടത്തുക. ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈൻ വേണ്ടെന്ന് തീരുമാനിച്ചത്.
വാളയാറില്‍ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് നിരാഹാരം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam