നിധിൻ അഗർവാൾ ഇല്ല, ആരാകും സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി, മൂന്നംഗ പാനൽ റെഡി

Published : Jun 19, 2023, 10:58 PM ISTUpdated : Jun 19, 2023, 11:05 PM IST
നിധിൻ അഗർവാൾ ഇല്ല, ആരാകും സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി, മൂന്നംഗ പാനൽ റെഡി

Synopsis

കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് മൂന്നംഗ പട്ടികയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി ആരാകും എന്ന തീരുമാനം വൈകാതെ അറിയാം. ഇതിനായി മൂന്നംഗ പാനൽ തെരഞ്ഞെടുത്തിട്ടുണ്ട്. കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് മൂന്നംഗ പട്ടികയിലുള്ളത്. ഡി ജി പി അനിൽ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാകും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പുതിയൊരാൾ എത്തുക. സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പാനലിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനൽ തെരഞ്ഞെടുത്തത്.  ബി എസ് എഫ് ഡയറക്ടർ ജനറലായി നിധിൻ അഗർവാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് നിധിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേകില്ലെന്ന് വ്യക്തമാക്കിയത്.

'കുബുദ്ധിക്ക് പിന്നിൽ റസ്‌തോയും ശശിയും', ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ലെന്നും കെ സുധാകരന്‍

പട്ടികയിൽ നാലാമത്തെ പേരുകാരനായ ഹരിനാഥ മിശ്രയെ ഉൾപ്പെടുത്തിയുള്ളതാണ് മൂന്നംഗ പാനൽ. കേന്ദ്ര ഡെപ്യൂട്ടിലുള്ള ഹരിനാഥ് മിശ്ര സംസ്ഥാന സർവീസിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് ദില്ലിയിൽ ചേർന്ന യോഗം പട്ടിക തയ്യാറാക്കിയത്. ഇവരിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം എന്നതാണ് വ്യവസ്ഥ. ഫയ‌ർഫോഴ്സ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബാണ് നിലവിഷ സീനിയോറിറ്റിയിൽ ഒന്നാമത്. ജയിൽ മേധാവിയായി നിലവിൽ പ്രവർത്തിക്കുന്ന പത്മകുമാറിനും സാധ്യത കുറവല്ല. സംസ്ഥാന സർക്കാർ നൽകിയ 8 പേരുടെ പട്ടികയിൽ നിന്നാണ് 3 പേരെ ദില്ലിയിൽ ചേർന്ന യു പി എസ് സി ഉന്നതതല യോഗം തിരഞ്ഞെടുത്തത്.

ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഡി ജി പി അനിൽകാന്ത് വിരമിക്കുക. ലോക്‌നാഥ് ബെഹ്റയുടെ പിൻഗാമിയായാണ് അനിൽ കാന്ത് സംസ്ഥാന പൊലീസിന്‍റെ തലപ്പത്തെത്തിയത്. 6 മാസം സർവീസ് ബാക്കുയുള്ളപ്പോൾ ആയിരുന്നു അനിൽ കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്. എന്നാൽ പിന്നീട് കേരള സർക്കാർ അനിൽ കാന്തിന് 2 വർഷം കൂടി സർവീസ് നീട്ടി നൽയിരുന്നു. ഇത് പ്രകാരമാണ് ഈ മാസം 30 ന് അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ