പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങൾ ചാകുന്നു; ശബരിമലയിൽ  മാലിന്യം തള്ളുന്നവർക്കെതിരെ നടപടിക്ക് ഹൈക്കോടതി

Published : May 23, 2025, 11:52 AM IST
പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങൾ ചാകുന്നു; ശബരിമലയിൽ  മാലിന്യം തള്ളുന്നവർക്കെതിരെ നടപടിക്ക് ഹൈക്കോടതി

Synopsis

ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണം. 

പത്തനംതിട്ട : പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങൾ ചത്തതിനെ തുടർന്ന് ശബരിമലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം. ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് നിർദ്ദേശം. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകളും ഗർഭിണിയായ ഒരു സാംഭർ മാനും ചത്തിരുന്നു. മാലിന്യം തിന്നാൻ ആനകൾ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. 

ശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ചത് ഗുരുതര സുരക്ഷാ വീഴ്ച;അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ

 

 

 

 


 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം