ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക്, കാറിൽ 5 പേർ ; കൃത്യസമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Published : May 23, 2025, 11:33 AM IST
ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക്, കാറിൽ 5 പേർ ; കൃത്യസമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Synopsis

മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു.

തൃശൂർ: ആമ്പല്ലൂരിൽ ദേശിയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്കു മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്.

മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റിയതിനു തൊട്ടു പിന്നാലെ തീ ആളിപ്പടരുകയായും ചെയ്തു. കാർ പൂർണമായും കത്തിനശിച്ചു. പുതുക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ