സിപിഎം നേതാവ് സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പൊലീസിന് കൈമാറണമെന്ന് സിപിഐ നേതാവ് ആനി രാജ; 'പരാതിക്കാരിക്ക് നീതി ലഭിക്കണം'

Published : Oct 09, 2026, 11:43 AM IST
EN Suresh Babu

Synopsis

സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി പോലീസിന് കൈമാറണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും അവർ വ്യക്തമാക്കി. കൂടാതെ, ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അവർ അപലപിച്ചു.

ഡൽഹി: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ തന്നെ പോലീസിന് കൈമാറണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണം. പാർട്ടിയുടെ തലത്തിൽ സ്വന്തമായ രീതിയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എങ്കിലും ഒരു പാർട്ടി നേതാവിൽ നിന്ന് ഇത്തരം ഒരു പ്രവർത്തി ഉണ്ടായി എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷം മറുപടി പറയാമെന്ന് ആനി രാജ പ്രതികരിച്ചു. അതേസമയം, നാളെ ജന്തർ മന്തറിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ അടക്കം നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. കുട്ടികളെ അറസ്റ്റ് ചെയ്ത് ബി.ജെ.പി അനുഭാവിയുടെ റിസോർട്ടിലാണ് പാർപ്പിച്ചിരിക്കുന്നതെന്നത് പ്രകോപനപരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ആനി രാജ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോർപ്പറേഷനിലെ ഒപ്പ് വിവാദം; കൗൺസിൽ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ, സുഗതൻ യോഗങ്ങളിൽ പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയർ
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്: 'പിണറായി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടു, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം': ഷോൺ ജോർജ്