'ദില്ലിയിലെ പഠനകാലത്തും പരാതികളുണ്ടായി, പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചു, വേണ്ട മറുപടി കൊടുത്ത് തിരിച്ചയച്ചു'; രാഹുലിനെതിരെ ആനി രാജ

Published : Aug 23, 2025, 04:19 PM IST
Annie Raja

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ആനി രാജ

ദില്ലി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ആനി രാജ. ദില്ലിയിലെ പഠനകാലത്തും രാഹുലിനെതിരെ പരാതികൾ ഉയർന്നിരുവെന്ന് ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പല പെൺകുട്ടിളെയും സമാനമായ രീതിയിൽ സമീപിച്ചിരുന്നു.കോളേജുകളിലെയും, സർവകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചു. വേണ്ട മറുപടി യഥാസമയം കൊടുത്ത് തിരിച്ചയച്ചുവെന്നുമാണ് ആനിരാജ പറയുന്നു.

കൂടാതെ, കോൺഗ്രസ് രാഹുലിന്‍റെ രാജി ആവശ്യപ്പെടണമെന്നും രാഹുൽ നശിപ്പിച്ച ഭ്രൂണത്തിന്‍റെ അവകാശത്തെ കുറിച്ച് കോൺഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാർട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ പറഞ്ഞു.

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് ഉയരുന്നത്. എന്നാല്‍ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ