രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു, റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്: ആനി രാജ

Published : Jun 08, 2024, 03:44 PM IST
രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു, റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്: ആനി രാജ

Synopsis

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന്  പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ അവ‍ര്‍, ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന്  പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K