
കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിൻ്റെ പരാതിയിലാണ് കേസെടുത്തത്. കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വെള്ളമില്ലാത്ത കിണറിലിറങ്ങിയാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് ഖനനം നടത്തിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസവും ഇവർ കോട്ടയ്ക്കുള്ളിലെത്തി നിധിയുണ്ടെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് പറഞ്ഞതെന്നും കൂടെയുള്ളവർ പൊലീസിന് മൊഴി നൽകി. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam