മറ്റൊരു പാർട്ടിയുടെ ചിഹ്നം, വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ലെന്ന് വരണാധികാരി; പകരം ടെലവിഷൻ ചിഹ്നം നൽകി കമ്മീഷൻ

Published : Mar 26, 2026, 05:12 PM IST
kk rema

Synopsis

ആർഎംപി സ്ഥാനാർത്ഥികളെല്ലാം ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഇതേ ചിഹ്നം ആവശ്യപ്പെട്ടാണ് കെ കെ രമ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചിരുന്നത്.

കോഴിക്കോട്: വടകരയിൽ കെ കെ രമക്ക് ഫുട്ബോൾ ചിഹ്നം അനുവദിക്കാനാവില്ലെന്ന് വരണാധികാരി. മറ്റൊരു പാർട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം വരണാധികാരിയുടെ തീരുമാനത്തിനെതിരെ പരാതി ഉന്നയിച്ച് ആർഎംപി രംഗത്തെത്തി. രമ ആവശ്യപെട്ടിരുന്നത് ഫുട്ബോൾ ചിഹ്നമായിരുന്നു. എന്നാൽ ഫുട്ബോൾ ഗോവയിലെ ഒരു പാർട്ടി ചിഹ്നം ആണെന്നും അതിനാൽ മറ്റൊരു പാർട്ടിക്ക് അനുവദിക്കാനാവില്ലെന്നും ആയിരുന്നു കമ്മീഷന്റെ വിശദീകരണം. കഴിഞ്ഞ തവണയും രമ മത്സരിച്ചിരുന്നത് ഇതേ ചിഹ്നത്തിലായിരുന്നു. ആർഎംപി സ്ഥാനാർത്ഥികളെല്ലാം ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഇതേ ചിഹ്നം ആവശ്യപ്പെട്ടാണ് കെ കെ രമ നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചിരുന്നത്. നിലവിൽ ടെലവിഷൻ ചിഹ്നമാണ് കെ കെ രമയ്ക്ക് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ ചിഹ്നം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രചാരണത്തിൽ മന്ദഗതിയോ: ചോദ്യങ്ങൾ ഉയർത്തി യുഡിഎഫ് കേന്ദ്രങ്ങൾ
ഹാട്രിക് തേടി എൽഡിഎഫ്, തിരിച്ചടിക്കാൻ യുഡിഎഫ്, ബിജെപി കണ്ണുവെച്ച മണ്ഡലം! കാട്ടാക്കടയുടെ മണ്ണിൽ ആര് കൊടിനാട്ടും?