Ansi Kabeer: ആൻസിയടക്കം 3 പേരുടെ അപകടമരണം, ഡിജെ പാർട്ടിയിൽ നടന്നതെന്ത്? സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

Web Desk   | Asianet News
Published : Nov 10, 2021, 01:05 AM ISTUpdated : Nov 10, 2021, 02:17 AM IST
Ansi Kabeer: ആൻസിയടക്കം 3 പേരുടെ അപകടമരണം, ഡിജെ പാർട്ടിയിൽ നടന്നതെന്ത്? സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

Synopsis

ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മൂന്ന് പേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്

കൊച്ചി: മുൻ മിസ് കേരളയുടെയും (Ansi Kabeer) റണ്ണര്‍ അപ്പിന്‍റെയും (anjana Shajan) ഒപ്പമുണ്ടായിരുന്ന ആഷിഖിന്‍റെയും അപകട മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നു. അപകടത്തിന് തൊട്ടുമുമ്പുളള ഇവർ ഉണ്ടായിരുന്ന ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ (no.18 hotel) കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവിടെ നടന്ന ഡി ജെ പാർട്ടിയടക്കമുള്ളവയുടെ(DJ Party) ദൃശ്യങ്ങൾ ഇന്ന് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. നമ്പര്‍ 18 ഹോട്ടൽ നിന്ന് പിടിച്ചെടുത്ത ഹാ‍ർഡ് ഡിസ്കിന്‍റെ പരിശോധനയാണ് ഇന്ന് നടക്കുന്നത്. ഹാ‍ർഡ് ഡിസ്കിന്‍റെ പാസ് വേർഡ് അറിയില്ലെന്ന് ഹോട്ടലിലെ ജീവനക്കാ‍ർ പറഞ്ഞതോടെയാണ് ഇന്നലെ പൊലീസ് ഇത് പിടിച്ചെടുത്തത്.

ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മൂന്ന് പേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ ദൃശ്യങ്ങളടക്കം തേടിയാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ ഹോട്ടലിൽ എത്തിയത്. എന്നാൽ ദൃശ്യങ്ങളടങ്ങിയ ഹാ‍ർഡ് ഡിസ്കിന്‍റെ പാസ്‍വേർഡ് അറിയില്ലെന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.

കൊവി‍ഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് രാവേറെ നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിന് ഹോട്ടലിന്‍റെ ബാർ ലൈസൻസ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതിരുന്നു. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ ഈ ഡിജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായില്ല.

അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും, പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി

കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ദ്വീപുകളിലേയും വൻകിട ഹോട്ടലുകളിലെയും ഡിജെ പാർട്ടികളുടെ മറവിൽ നടക്കുന്ന ലഹരി മരുന്ന് വ്യാപാരത്തെക്കുറിച്ച് നേരത്തെ സിറ്റി പൊലീസടക്കം പരിശോധിച്ചിരുന്നതാണ്. എന്നാൽ കൊവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇത് നിലച്ചു. അടുത്തയിടെയാണ് നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികള്‍ തുടങ്ങിയത്. എന്നാൽ റെയ്ഡ് നടത്തി ടൂറിസം വ്യവസായത്തെ തകർക്കേണ്ടെന്ന പേരിൽ പൊലീസും കണ്ണടച്ചിരിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

മകളെ അവസാനമായി കാണാനാവാതെ മാതാവ് റസിയ

'പോകാൻ സമയമായി..': അറംപറ്റി ആൻസിയുടെ വാക്കുകൾ, മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു