Asianet News MalayalamAsianet News Malayalam

Ansi Kabeer: അൻസി കബീറിൻ്റെ മൃതദേഹം സംസ്കരിച്ചു: മകളെ അവസാനമായി കാണാനാവാതെ മാതാവ് റസിയ

കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. 

Ansi Kabirs mother cant  see her daughter for the last time
Author
Thiruvananthapuram, First Published Nov 2, 2021, 2:17 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കൊച്ചിയിൽ വാഹന അപകടത്തിൽ മരിച്ച മുൻ മിസ് കേരള (Miss Kerala 2019) അൻസി കബീറിൻ്റെ (Ansi kabeer) മൃതദേഹം ആറ്റിങ്ങൽ ആലംങ്കോട് ജുമാ മസ്ജിദ്ദിൽ കബറിസ്ഥാനിൽ സംസ്കരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാജ്ഞലി അർപ്പിച്ചു. അൻസിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസിയ ഇപ്പോഴും ആശുപത്രിയിലാണ്.

ആലംങ്കോട് ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടി. പഠനത്തില്‍ മിടുക്കി, സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്ര വിജയകരമായി മുന്നേറുന്നതിനിടെയാണ് മരണം അൻസിയയെ തട്ടിയെടുത്തത്. കൊച്ചിയിൽ നിന്നും മൃതദേഹം ആലങ്കോട്ടെ അൻസി കോട്ടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോൾ  ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. 

മകളുടെ പെട്ടെന്നുള്ള വേർപാട് താങ്ങനാകാതെ ആതമഹത്യക്ക് ശ്രമിച്ച അമ്മ റസിയക്ക് പക്ഷേ മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് റസിയ ഇപ്പോഴും. നാട്ടുകാരും സുഹൃത്തുക്കളും അൻസിയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. പിന്നീട് സംസ്കാരത്തിനായി ആലങ്കോട് ജുമാമസ്ജിദ് കബറിസ്ഥാനിലേക്ക് മൃതേദഹം കൊണ്ടുപോയി. തൻ്റെ സ്വപ്നങ്ങളെ പിന്തുടരുകയും 24 വയസ്സിനുള്ളിൽ അവയിൽ പലതും സാധ്യമാക്കുകയും ചെയ്ത അൻസി നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ ആ വേർപാട് ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 

ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടിൽ അവസാനമായി എത്തിയത്. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അ‌ഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസിൽ  വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാ‍ർ അപകടത്തിൽപ്പെട്ടത്. 

അപകടത്തിൽപെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ ആഷിഖ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂ‍ർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ansi Kabeer (@ansi_kabeer)

അപകടത്തിന് രണ്ട് ദിവസം മുൻപ് അൻസി പങ്കുവെച്ച വീഡിയോ ആണിത്. പോകാൻ സമയമായി എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ടൈം ടു ​ഗോ എന്ന ഇം​ഗ്ലീഷ് ​ഗാനത്തിൻ്റെ പാശ്ചത്തലത്തിൽ താഴ്വരയിലേക്ക് നടന്നു മറയുന്ന അൻസിയെ വീഡിയോയിൽ കാണാം. അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ അൻസി ഇൻസ്റ്റഗ്രാമിൽ  കുറിച്ച ഈ ഒറ്റവരി അറം പറ്റിയ വാക്കായി എന്നാണ് ഇപ്പോൾ അതേ വീഡിയോക്ക് കീഴിൽ സുഹൃത്തുക്കൾ വേദനയോടെ കുറിക്കുന്നത്

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. തിരുവനന്തപുരം സ്വദേശി അൻസിയും, തൃശ്ശൂർ സ്വദേശി അ‌ഞ്ജനയും.  അൻസിയ്ക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ  അഞ്ജന.  2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. 

നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂ‍ർ ആളൂരിലെ എ.കെ ഷാജന്‍റെ മകളാണ് അഞ്ജന. അൻസിയുടെ മരണവാ‍ർത്തയിൽ മനംനൊന്ത് മാതാവ് റസീന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. 

ഇന്ന് പുലർച്ചെ ഒരു മണിയോടെ ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസിൽ  വൈറ്റിലയ്ക്ക് അടുത്താണ് ഇവ‍ർ സ‍ഞ്ചരിച്ച കാ‍ർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇവരിൽ നിന്നും മൊഴിയെടുക്കാൻ സാധിക്കാത്തതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുള്ളത്. 


 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ansi Kabeer (@ansi_kabeer)

Follow Us:
Download App:
  • android
  • ios