
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് ചോർച്ചയിൽ നടപടി തുടങ്ങിയതായി കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, ഗവർണർ പി സദാശിവത്തെ അറിയിച്ചു.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുമെത്തുമെന്ന് വൈസ് ചാൻസലർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. പരീക്ഷപേപ്പറുകൾ സുരക്ഷിതമാക്കണമെന്ന് നിർദ്ദേശം നൽകിയതായും വൈസ് ചാൻസലർ അറിയിച്ചു. നേരത്തെ വധശ്രമത്തിലും ഉത്തരക്കടലാസ് ചോർച്ചയിലും ഗവർണ്ണർ കേരള സർവ്വകലാശാല വിസിയോട് റിപ്പോർട്ട് തേടിയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങളില്‍ അഖിലിനെ കുത്തിയ കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റിയുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam