കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സന്ദർശിച്ച് രാഹുൽ ഈശ്വർ. ശ്രീനാദേവി ഭാവിയിലെ നേതാവും മന്ത്രിയുമാകാൻ കഴിവുള്ള വ്യക്തിയാണെന്നും, പുരുഷ കമ്മീഷൻ ബില്ലിന് അവരുടെ സഹായം അഭ്യർത്ഥിച്ചതായും രാഹുൽ.

തിരുവനന്തപുരം: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സന്ദർശിച്ച് രാഹുൽ ഈശ്വർ. നാളെ നമ്മുടെ നേതാവാകാനും, മന്ത്രിയായി നമ്മളെ നയിക്കാനുമുള്ള ഒരു മികച്ച വനിതാ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മയെന്ന് രാഹുൽ ഈശ്വ‍ർ. എല്ലാവർക്കും നീതി വേണമെന്ന് വാദിക്കുന്ന, അറിവും കഴിവും ഉള്ള ശ്രീന .. ഞങ്ങൾ പുരുഷന്മാരുടെ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. മെൻസ് കമ്മീഷൻ ബിൽ ശീനക്ക് നൽകി സഹായം അഭ്യർത്ഥിച്ചുവെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍‍ർണ രൂപം:

'ഈ സ്ത്രീയെ നോക്കി വച്ചോ!! .. നാളെ നമ്മുടെ നേതാവാകാനും, മന്ത്രിയായി നമ്മളെ നയിക്കാനുമുള്ള ഒരു മികച്ച വനിതാ നേതാവാണ്. എല്ലാവർക്കും നീതി വേണമെന്ന് വാദിക്കുന്ന, അറിവും കഴിവും ഉള്ള ശ്രീന .. ഞങ്ങൾ പുരുഷന്മാരുടെ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ്. #MensCommission Bill ശ്രീന ജിക്കു നൽകി സഹായം അഭ്യർഥിച്ചു.- ' രാഹുൽ ഈശ്വർ

കഴിഞ്ഞ ആഴ്ച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനെയും രാഹുൽ നേരിൽക്കണ്ടിരുന്നു. ബാലചന്ദ്ര മേനോനെ കണ്ട് മെൻസ് കമ്മീഷൻ മിഷനുള്ള പിന്തുണ നൽകാൻ അഭ്യ‍‍‌ർത്ഥിച്ചുവെന്നും അദ്ദേഹം വളരെ വലിയ പ്രോത്സാഹനമാണ് നൽകിയതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.