ഉത്തരക്കടലാസ് യൂണിവേഴ്‍സിറ്റി കോളേജിലേത് തന്നെ; ക്രമക്കേട് സിന്‍ഡികേറ്റ് ഉപസമിതി അന്വേഷിക്കും

Published : Jul 18, 2019, 02:41 PM ISTUpdated : Jul 18, 2019, 04:30 PM IST
ഉത്തരക്കടലാസ് യൂണിവേഴ്‍സിറ്റി കോളേജിലേത് തന്നെ; ക്രമക്കേട് സിന്‍ഡികേറ്റ് ഉപസമിതി അന്വേഷിക്കും

Synopsis

ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തര കടലാസ് യൂണിവേഴ്‍സിറ്റി കോളേജിലേത് തന്നെയാണെന്നാണ് പരീക്ഷ കൺട്രോളർ സിണ്ടിക്കേറ്റിന് നൽകിയ റിപ്പോർട്ട്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് യൂണിവേഴ്‍സിറ്റി കോളേജിലെ ഉത്തരക്കടലാസുകൾ തന്നെയെന്ന് കണ്ടെത്തൽ. പരീക്ഷാ കൺട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡികേറ്റിന് നൽകി. പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡികേറ്റ് ഉപസമിതി അന്വേഷിക്കാൻ തീരുമാനമായി. 

അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് വ്യാജ ഉത്തരക്കടലാസല്ലെന്നാണ് പരീക്ഷാ കൺട്രോളറുടെ കണ്ടെത്തൽ . ഇത് സര്‍വ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് അനുവദിച്ച ഉത്തരക്കടലാസുകൾ തന്നെയാണെന്നാണ് പരീക്ഷാ കൺട്രോളര്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 'സർക്കാർ തിരുത്തേണ്ടത് തിരുത്തണം, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല': വെള്ളാപ്പള്ളി നടേശൻ
മന്ത്രി നൽകിയ വാക്ക് വിശ്വസിച്ചവർക്ക് പണി കിട്ടി! സൗജന്യ വെള്ളമില്ല, ഒടുവിൽ 30,000 ബില്ല് അടച്ചു