യൂണിവേഴ്സിറ്റി കോളേജിൽ ഇനി 'ഒറിജിനൽ' എസ്എഫ്ഐ; എടുത്തത് ശക്തമായ നിലപാടെന്ന് വിപി സാനു

By Web TeamFirst Published Jul 18, 2019, 2:18 PM IST
Highlights

യൂണിവേഴ്‍സ്റ്റി കോളേജിലെ മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തതു കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്ന് വിപി സാനു.

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്ന്  എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു. മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തതു കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വിപി സാനു പറഞ്ഞു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നടപടിയാണ് യൂണിവേഴ്‍സിറ്റി കോളേജിൽ സ്വീകരിച്ചതെന്നും വിപി സാനു വിശദീകരിച്ചു. 

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെയും വധശ്രമക്കേസിന്‍റെയും സാഹചര്യത്തിൽ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.  കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തിയിരുന്നു. 

Read also:കുത്തേറ്റ അഖില്‍ കമ്മിറ്റിയില്‍; യൂണിവേഴ്‍സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ വന്‍ അഴിച്ചുപണി

click me!