സാജന്‍റെ ആത്മഹത്യ; കേസില്‍ സ​ഹോദരനെ കക്ഷി ചേർക്കുമെന്ന് ഹൈക്കോടതി

Published : Jul 25, 2019, 01:23 PM ISTUpdated : Jul 25, 2019, 01:32 PM IST
സാജന്‍റെ ആത്മഹത്യ; കേസില്‍ സ​ഹോദരനെ കക്ഷി ചേർക്കുമെന്ന് ഹൈക്കോടതി

Synopsis

സഹോദരന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ കോടതിയെ അറിയിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത്ത് കോടതിയോട് ആവശ്യപ്പെട്ടത്. 

കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നൽകിയ അപേക്ഷ കോടതി പരിഗണിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ശ്രീജിത്തിനെ കക്ഷി ചേർക്കും.

സഹോദരന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പങ്കുണ്ടെന്നും കൺവൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ അറിയിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത്ത് കോടതിയോട് ആവശ്യപ്പെട്ടത്. 

സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നി‍ർമ്മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്