പൗരത്വ ഭേദഗതി പ്രക്ഷോഭം: ഗവർണർക്കെതിരെ ഇടി മുഹമ്മദ് ബഷീർ, മോദി ഇന്ത്യയുടെ യജമാനനല്ലെന്ന് കുഞ്ഞാലിക്കുട്ടി

Web Desk   | Asianet News
Published : Dec 23, 2019, 10:35 AM IST
പൗരത്വ ഭേദഗതി പ്രക്ഷോഭം: ഗവർണർക്കെതിരെ ഇടി മുഹമ്മദ് ബഷീർ, മോദി ഇന്ത്യയുടെ യജമാനനല്ലെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

ഭരണഘടനയെ സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ ഭരണഘടനയിൽ വെള്ളം ചേർക്കാൻ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടതില്ലെന്ന് മോദി പറയുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും, കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുമാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.

ഭരണഘടനയെ സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ അദ്ദേഹം അത് നിറവേറ്റുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വിമർശിച്ചു. ജനുവരി 26 ന് ഇടതുമുന്നണി നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തിൽ മുസ്ലീം ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ യോജിക്കാവുന്ന സമരത്തിൽ യോജിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഭരണഘടനയിൽ വെള്ളം ചേർക്കാൻ ശ്രമിച്ചിട്ട് ആരും പേടിക്കേണ്ടതില്ലെന്ന് മോദി പറയുന്നു. മോദി ഇന്ത്യയുടെ യജമാനൻ അല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അദ്ദേഹം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട് എംകെ മുനീറും സമരത്തിന് നേതൃത്വം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും