
തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചുവെന്നും തുടർച്ചയായി ഇടത് ഭരണം ഉണ്ടായിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടെന്നും ഇത് മുൻകൂട്ടി കാണാൻ സംഘടനക്ക് കഴിഞ്ഞില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായി. ശബരിമല വിവാദത്തിൽ എ പത്മകുമാറിനെതിരായ സംഘടന നിലപാട് ശരിയാണെന്നും എന്നാൽ, ശബരിമല വിവാദം ജനങ്ങളെ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടനാ വീഴ്ചയും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. പല ജില്ലകളിലും സംഘടനാ വീഴ്ച തിരിച്ചടിയായി. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കാനും തീരുമാനിച്ചു. പ്രാഥമിക ചർച്ച നാളെ ഇടതുമുന്നണി യോഗത്തിലും നടക്കും. വിശദമായ റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഇടതുമുന്നണി യോഗം. എസ്ഐആർ ഉൾപ്പെടെ കേന്ദ്ര വിരുദ്ധ സമരങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam