കെ റെയിൽ വാഴക്കുലക്ക് കിട്ടിയത് 60250 രൂപ; വയോധികയ്ക്ക് വീട് വയ്ക്കാൻ സംഭാവന നൽകും

Published : Oct 14, 2023, 09:51 AM IST
കെ റെയിൽ വാഴക്കുലക്ക് കിട്ടിയത് 60250 രൂപ; വയോധികയ്ക്ക് വീട് വയ്ക്കാൻ സംഭാവന നൽകും

Synopsis

തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പിൽ കെ റെയിൽ കുറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു

തൃശ്ശൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തിൽ കിട്ടിയത് 60250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്. വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ വയോധിക തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് ബാബു അറിയിച്ചു. 

തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പിൽ കെ റെയിൽ കുറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. പാലയ്ക്കൽ സെന്ററിലായിരുന്നു ഇന്നലെ ലേലം വിളി നടന്നത്. സംസ്ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്. കുലകളുമായി പ്രതിഷേധ മാർച്ചും യോഗവും പാലയ്ക്കൽ സെന്ററിൽ ഇന്നലെ നടന്നു. 

ലേലം വിളിച്ച ഉടനെ തുക പ്രത്യേകം സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ലേല നടപടികൾ. കെ വി പ്രേമൻ എന്നയാളാണ് കുല വാങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ലഭിച്ച കെ റെയിൽ വാഴക്കുലയായി പാലയ്ക്കലിലേത് മാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം