ബേപ്പൂരില്‍ മുൻ എംഎൽഎ പിവി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പി വി അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു.

കോഴിക്കോട്: ബേപ്പൂർ ഉറപ്പിച്ച് മുൻ എംഎൽഎ പിവി അൻവർ. ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പി വി അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു. ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളെ കണ്ടാണ് ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദർശനം നടത്തിയത്. യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അൻവർ ചോദിച്ചത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആണ് ചോദിച്ചത്. അതേസമയം, അധിക സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വം ഇതുവരെയും ഉറപ്പ് നൽകിയിട്ടില്ല.