സമസ്ത സമവായ ചർച്ചയിൽ കല്ലുകടി; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന

Published : Dec 09, 2024, 12:31 AM IST
സമസ്ത സമവായ ചർച്ചയിൽ കല്ലുകടി; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന

Synopsis

തിങ്കളാഴ്ച വൈകുന്നേരം 3 മണിയ്ക്ക് മലപ്പുറത്താണ് സമവായ ചർച്ച വിളിച്ചിട്ടുള്ളത്. 

മലപ്പുറം: ഇന്ന് (തിങ്കളാഴ്ച) നടക്കാനിരിക്കുന്ന സമസ്ത സമവായ ചർച്ചയിൽ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചർച്ച പ്രഹസനമെന്ന് ഈ വിഭാഗം നിലപാടെടുത്തതായാണ് വിവരം. സമാന്തര കമ്മറ്റിയുണ്ടാക്കിയർക്കെതിരെ മുശാവറ യോഗത്തിൽ കടുത്ത നടപടിയാണ് വേണ്ടതെന്നും ലീഗ് വിരുദ്ധപക്ഷം ആവശ്യപ്പെട്ടു. 

അതേസമയം, എതിർപ്പുകളെ അവഗണിച്ച് ചർച്ചയുമായി മുന്നോട്ട് പോകാനാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ തീരുമാനം. എന്നാൽ, ചർച്ചയ്ക്ക് എത്തുമെന്നും തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ലീഗ് പക്ഷം അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിയ്ക്ക് മലപ്പുറത്താണ് സമവായ ചർച്ച വിളിച്ചിട്ടുള്ളത്. 

READ MORE: ഏകീകൃത സിവിൽ കോഡ്; ഇന്ത്യ ഭൂരിപക്ഷത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി‌

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം