
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.
ക്രൈം ബ്രാഞ്ച് നേരത്തെ ബിന്ദുലേഖക്കെതിരെ കേസ് എടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദുലേഖയുടെ ബാങ്ക് അകൗണ്ടിലേക്ക് മോൻസൺ മാവുങ്കലും ജീവനക്കാരും പണം അയച്ചതും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവായ മുൻ ഡി ഐ ജി സുരേന്ദ്രൻ കേസില്‍ നാലാം പ്രതിയാണ്.
Puthuppally By Election | Asianet News | Asianet News Live