
തിരുവനന്തപുരം:ഓണാഘോഷത്തിന് കോടികൾ ചെലവഴിച്ചതോടെ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം തുടരുന്നു. ഓണക്കാലത്ത് വിപണിയിൽ പണമിറങ്ങിയതും നികുതി വരുമാനത്തിലുണ്ടായ വർദ്ധനവും പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ട്രഷറി നിയന്ത്രണം കുറച്ച് നാൾ കൂടി തുടരാനാണ് സാധ്യത. ഒന്നും രണ്ടുമല്ല ഓണക്കാലം കഴിയാൻ 18000 കോടിയാണ് സർക്കാര്‍ ഇറക്കിയത്. ഖജനാവിതോടെ കാലിയായി. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയ തുകയിൽ ഇനി ബാക്കിയുള്ളത് 1000 കോടിയിൽ താഴെ മാത്രം. ഓണത്തിന് പിന്നാലെ ഈ മാസത്തെ ശമ്പളവും പെൻഷനും കൂടി വിതരണം ചെയ്തതോടെ ട്രഷറി ഞെരുത്തിലാണ്.
ഓണക്കാലത്ത് വിപണിയിൽ പണമിറങ്ങിയതാണ് ധനവകുപ്പിന്‍റെ ആശ്വാസം. പതിവ് പോലെ ഓണക്കാലത്ത് ഇത്തവണയും മദ്യവിൽപ്പന റെക്കോഡിലാണ്. ഇതുവഴി മാത്രം പ്രതീക്ഷിക്കുന്ന വരുമാനം 675 കോടി വരും.വരവു ചെലവുകളും വരുമാനവും കണക്കാക്കി തുടർ നടപടികളാണ് ധന വകുപ്പ് ആലോചിക്കുന്നത്. ഓണക്കാലത്ത് പണലഭ്യതക്ക് തടസം വരാതിരിക്കാൻ അഞ്ച് ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം ട്രഷറിയിൽ തുടരുകയാണ്. അധികം വൈകാതെ ഇത് പത്ത് ലക്ഷമാക്കി ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ധനവകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. വായ്പാ പരിധി ഒരു ശതമാനം കൂട്ടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം ഇതുവരെ കനിഞ്ഞിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam