
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെ വ്യാജ രേഖ ചമച്ച് അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. കളമശേരി പൊലീസിന് മുന്നിലാണ് ആന്‍റോ ചോദ്യം ചെയ്യലിന് ഹാജരായത്. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട് എന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആന്‍റോ പ്രതികരിച്ചു.
ഇന്നും ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകും എന്ന പൊലീസിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. വ്യാജ രേഖ ചമക്കൽ, പ്രചരിപ്പിക്കൽ, ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് ആന്റോയ്ക്കെതിരെ കേസ്. ആന്റോയെ അറസ്റ്റ് ചെയ്യാൻ നിലവിൽ ഉദ്ദേശം ഇല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam