മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകൻ

Published : Sep 28, 2026, 10:21 AM IST
anto augustine skips police questioning in cm remarks case

Synopsis

വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്‍റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.

കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്‍റെ ഉടമ ആന്‍റെ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറിക്കേസ് ഉദ്യോ​ഗസ്ഥരിലേക്കും? ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി
പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്