സർക്കാറിനും ജനങ്ങൾക്കും ആശ്വാസ വാർത്ത, ഇരുട്ടത്തിരിക്കേണ്ട; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

Published : Sep 28, 2026, 10:01 AM IST
KSEB

Synopsis

സാഹചര്യം മെച്ചപ്പെട്ടതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുന്നത് അവസാനിക്കും. അതോടൊപ്പം ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാർ സാധ്യമായതും ​ഗുണമായി. സാഹചര്യം മെച്ചപ്പെട്ടതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

അതേസമയം, കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സമിതിയാണ് ഹർജികൾ പരിഗണിക്കുന്നത്. കരാറുകൾ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
ഇനി വാർഡുകളിൽ തൂഫാനടിക്കും; ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം' ഉദ്ഘാടനം ചെയ്യാൻ ആഭ്യന്തര മന്ത്രി