തിരുവനന്തപുരം നഗരത്തിലെ തീപിടിത്തം: റിപ്പോർട്ട് തേടി ആന്‍റണി രാജു, തീപടർന്നത് വെല്‍ഡിംഗിനിടെയാകാമെന്ന് മന്ത്രി

Published : Feb 10, 2023, 06:12 PM IST
തിരുവനന്തപുരം നഗരത്തിലെ തീപിടിത്തം: റിപ്പോർട്ട് തേടി ആന്‍റണി രാജു, തീപടർന്നത് വെല്‍ഡിംഗിനിടെയാകാമെന്ന് മന്ത്രി

Synopsis

കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രതിസന്ധിയുണ്ടായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി കെ രാജു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് ആന്‍റണി രാജു പറഞ്ഞു. തീപിടിത്തത്തില്‍ വഴുതക്കാട്ടെ അക്വേറിയം ഗോഡൌണ്‍ കത്തിനശിച്ചു. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നിരുന്നു. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിലുകളാണ് തീപിടിച്ചത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രതിസന്ധിയുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍
ഭർത്താവും മക്കളും മൊഴി മാറ്റി; കൊല്ലത്ത് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് രക്ഷ; കോടതി വെറുതെ വിട്ടു