
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി 1 കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്.മാധ്യമങ്ങളിൽ വരുന്നതു പോലെ ഒരു ആർഭാടവുമില്ല. അത് കാരവനൊന്നുമല്ല.മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല.ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാവുകയാണ്. നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ചു കളയില്ല.ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്.ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും..നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത് .ബസ് വാങ്ങാൻ എപ്പോഴും സഹായം നല്‍കുന്നത്. സർക്കാരാണ്.ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല.സെക്യൂരിറ്റിയുടെ ഭാഗമായി പൊലിസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു
നവ കേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂർത്ത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു,കെഎസ്ആർടിസി ബസ്സിലൂടെ നടക്കാൻ പോകുന്നത് പിണറായി സർക്കാരിന് അന്ത്യയാത്രയാണ്.നവ കേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാൻ വേണ്ടി മാത്രമാണ്.ഇതൊരു പാഴാകുന്ന യാത്രയാണ്.ജനങ്ങൾക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നത്.അത് നടത്തുന്നതിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam