
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (ksrtc) പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി ധരിപ്പിച്ചു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്‍റണി രാജു ശമ്പളം നൽകാനുള്ള പണം മാനേജ്മെന്‍റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ച്ചയിലും ആവർത്തിച്ചു. അതേസമയം എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ശമ്പള പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് ഭരണാനുകൂല സംഘടനകളായ സിഐടിയുവിന്‍റേയും എഐടിയുസിയുടെയും നിലപാട്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഐഎന്‍ടിയുസി ശമ്പളം നൽകാനാവാത്തത് സർക്കാരിന്‍റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പ്രവർത്തകർ നാളെ ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam