തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം; കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു

Published : Jan 03, 2026, 02:57 PM IST
ANTONY RAJU

Synopsis

തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് ആന്റണി രാജു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് ആന്റണി രാജു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി ഇന്ന് വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധിച്ചത്.

തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആന്റണി രാജു പറഞ്ഞു.

ആന്റണി രാജു കുറ്റക്കാരൻ

ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധി. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രോളുകൾ സത്യമായി, അമൃതം പൊടിക്കെന്താ 'പവർ'! കിലോയ്ക്ക് 100 രൂപ, ആദ്യ ഓർഡർ 392 കിലോ; കാത്തിരിക്കുന്നത് ലക്ഷദ്വീപ്
ചെന്നിത്തല അവഗണിച്ചോ? മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; 'ഞങ്ങൾ സംസാരിക്കുന്നതോ സംസാരിക്കാത്തതോ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല'