Anupama Missing Baby Case| പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

Published : Oct 27, 2021, 02:42 PM ISTUpdated : Oct 27, 2021, 03:19 PM IST
Anupama Missing Baby Case|  പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

Synopsis

സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉൾപ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ (Anupama Missing Baby Case|)പാർട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമെന്ന് അനുപമ (anupama). പാർട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതിൽ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം (cpm) നടപടി സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.

ഏരിയ സെക്രട്ടറി തന്നെ എതിർത്തുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. അച്ഛന് വേണ്ടി ഏരിയ സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൽ പാർട്ടി ഏരിയ സെക്രട്ടറി അന്വേഷണം നടത്തുന്നതിനോട് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.  സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉൾപ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

വലിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിക്കുന്നത്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും  നിര്‍ദ്ദേശിച്ചു.

Also Read: ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി, പാർട്ടി പരിപാടികളിലും വിലക്ക്

 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും